Post Category
പൊതുവിപണിയിൽ പരിശോധന
പൊതുവിപണിയിൽ അവശ്യസാധന നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പലവ്യഞ്ജനക്കടകൾ, പഴം-പച്ചക്കറിക്കടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങി 17 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അവശ്യസാധന നിയമം ലംഘിച്ച രണ്ട് ക്രമക്കേടുകൾ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസർ വൈ. സാറാമ്മയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എസ്. ആശ, ജി. ബിജുകുമാരക്കുറുപ്പ്, എം. ഷാനവാസ്, എസ്. അജീഷ് എന്നിവരും പങ്കെടുത്തു.
സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായ ബുക്കിംഗ് മുഖേന ലഭിക്കുന്ന വ്യാപാര ആവശ്യത്തിനുള്ള സിലിണ്ടറുകൾ മാത്രമേ ഹോട്ടലുകളിൽ ഉപയോഗിക്കാവൂ എന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു
date
- Log in to post comments