നിയമസഭ തിരഞ്ഞെടുപ്പ് : വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി വി പാറ്റുകളുടെയും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കലക്ടറേറ്റ് പമ്പ കേണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ മുഖേനെ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലെ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവി പാറ്റ് എന്നിവയുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷനാണ് നടത്തിയത്. ഇവയില്‍ നിന്ന് ഓരോ ബൂത്തിലേക്കുള്ള യന്ത്രങ്ങള്‍ രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ നിര്‍ണയിക്കും.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ റോസ്ന ഹൈദ്രോസ്, ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എസ് അനില്‍കുമാര്‍, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ഡി സി ദിലീപ് കുമാര്‍, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം ബിപിന്‍ കുമാര്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ പി ആര്‍ ഗോപിനാഥന്‍, അബ്ദുള്‍ കരീം, ബി ഷാഹുല്‍ ഹമീദ്, ജോണ്‍സ് യോഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments