നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പത്തനംതിട്ട ജില്ല ഇലക്ഷന്‍ വെയര്‍ ഹൗസില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്ക് വോട്ടിങ് യന്ത്രം വിതരണം ചെയ്തു.
ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി 1374 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 1494 വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തത്.
ഒന്നാംഘട്ട റാന്‍ഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിങ് യന്ത്രങ്ങളാണ് കൈമാറിയത്്. നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ് റൂമില്‍ ഇവ സൂക്ഷിക്കും. ജിപിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രം സ്ട്രോങ് റൂമിലെത്തിക്കുന്നത്. രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെ വോട്ടിംഗ് മെഷീന്‍ ഏത് പോളിങ്് ബൂത്തിലേക്കാണെന്നത് നിശ്ചയിക്കും.
മണ്ഡലം തിരിച്ച് വിതരണം ചെയ്ത ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് മെഷീന്‍ എന്നിവയുടെ കണക്ക്
തിരുവല്ല -272, 272, 296
റാന്നി - 270, 270, 293
ആറന്മുള - 310, 310, 337
കോന്നി - 259, 259, 282
അടൂര്‍ - 263, 263, 286
മണ്ഡലതല സ്ട്രോങ് റൂം
തിരുവല്ല - മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റപ്പുഴ
റാന്നി - സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള - മൗണ്ട് ബദനി ഇഎച്ച്എസ്എസ്, മൈലപ്ര
കോന്നി - മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി, മലയാലപ്പുഴ
അടൂര്‍ - സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, അടൂര്‍
- Log in to post comments