പ്രചാരണ ചൂടിനൊപ്പം വേനല്‍ചൂടും കരുതിയിരിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
സംസ്ഥാനത്ത് തുടരുന്ന ശക്തമായ വേനല്‍ ചൂടിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും തെരഞ്ഞെടുപ്പു പ്രവര്‍ത്തകരും ആരോഗ്യപരമായ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി അറിയിച്ചു. കടുത്ത ചൂടില്‍ ദീര്‍ഘസമയം ജോലി ചെയ്യുന്നത് സൂര്യാഘാതം, സൂര്യാതപം, ക്ഷീണം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം എന്നതിനാല്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
- ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം, ഒ.ആര്‍.എസ് ലായനി, നാരങ്ങാവെള്ളം എന്നിവ കുടിക്കുക.
- ഉച്ചക്ക് 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- അയഞ്ഞതും ഇളംനിറത്തിലുമുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
- തൊപ്പി, കുട എന്നിവ ഉപയോഗിക്കുക.
- ഇടവേളകളില്‍ തണലുള്ള സ്ഥലങ്ങളില്‍ വിശ്രമിക്കുക.
- ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക.
- പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക.
- സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
- പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക.
- Log in to post comments