സി വിജില്‍: 8019 പരാതികള്‍ പരിഹരിച്ചു
പൊതുജനങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി വിജില്‍ ആപ്പുമായ ബന്ധപ്പെട്ട് മാര്‍ച്ച് 27 വരെ ലഭിച്ചത് 8547 പരാതികളാണ്. 8019 പരാതികള്‍ പരിഹരിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കോട്ടക്കല്‍ മണ്ഡലത്തിലാണ് 1145 എണ്ണം. മങ്കട മണ്ഡലത്തിലാണ് കുറവ് പരാതികള്‍ ലഭിച്ചത്, 249 എണ്ണം.
ഏറനാട്-245, കൊണ്ടോട്ടി-293, കോട്ടക്കല്‍-937, മലപ്പുറം-613, മഞ്ചേരി-687, മങ്കട-242, നിലമ്പൂര്‍-399, പെരിന്തല്‍മണ്ണ-462, പൊന്നാനി-516, താനൂര്‍-387, തവനൂര്‍-325, തിരൂര്‍-387, തിരൂരങ്ങാടി-436, വള്ളിക്കുന്ന്-730, വേങ്ങര-978, വണ്ടൂര്‍-382 എന്നിങ്ങനെയാണ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികളുടെ കണക്ക്. പരാതികളിലെല്ലാം 40 മിനിറ്റിനുള്ളില്‍ തന്നെ നടപടിയെടുത്തിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്.
സി-വിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ വിവിധ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഈ സ്‌ക്വാഡുകളാണ് പരാതികള്‍ പരിഹരിക്കുന്നത്. പരാതികള്‍ക്ക് 100 മിനിറ്റിനകം പരിഹാരം കാണുന്ന രീതിയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാനതല ടോള്‍ഫ്രീ നമ്പറായ 1950ലും കൂടാതെ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമിലെ 0483-2735400 എന്ന നമ്പറിലും അറിയിക്കാം.
- Log in to post comments