Post Category
നോൺ-പോളിംഗ് ഓഫീസർമാർക്ക് പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഇന്ന് (28) സമർപ്പിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയുള്ള നോൺ-പോളിംഗ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ (ഫോം 12) ഇന്ന് (മാർച്ച് 28) വൈകിട്ട് 5 മണിക്ക് മുൻപ് നൽകണം.
ജില്ലാതല ക്ലിയറിംഗ് സെന്ററായ (DLCC) ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അപേക്ഷകൾ എത്തിക്കേണ്ടത്.
അപേക്ഷയോടൊപ്പം
പൂരിപ്പിച്ച ഫോം 12
പോസ്റ്റിംഗ് ഓർഡറിൻ്റെ പകർപ്പ്
വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ, സീരിയൽ നമ്പർ
എപ്പിക് (EPIC) നമ്പർ എന്നിവ ചേർത്തിരിക്കണം.
തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് തടസ്സമില്ലാതെ വോട്ടവകാശം വിനിയോഗിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.
date
- Log in to post comments