Skip to main content

തിരഞ്ഞെടുപ്പ് ജോലിയുള്ളവർക്ക് വോട്ട് രേഖപ്പെടുത്താം; ജില്ലയിൽ ക്രമീകരണങ്ങൾ പൂർത്തിയായി

വിവിധ തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ,  പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ, ഡെസിഗ്നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ  എന്നിവയുടെ  പ്രവർത്തനക്രമം നിശ്ചയിച്ചു. 

വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ 8 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും വോട്ട് രേഖപ്പെടുത്താം. പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽ മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് പോസ്റ്റൽ ബാലറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

​ജില്ലയിലെ പോളിങ് ജോലി ഒഴികെ മറ്റു തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ കാക്കനാട് മാർ അത്തനേഷ്യസ് എച്ച് എസ് എസിൽ  സജ്ജീകരിച്ചിട്ടുള്ള ഡെസിഗ്നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

പോളിങ്  ജോലികൾക്ക് നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർ അതത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലും, അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർ അതത് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിലുമാണ്  വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

date