Post Category
*സെല്‍ഫി പോയിന്റുകള്‍ ഒരുക്കി ഡി.ടി.പി.സി*
വിനോദസഞ്ചാരികളെ വോട്ടിംഗിന്റെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്നതിന് ഡി.ടി.പി.സിക്ക് കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക സെല്‍ഫി പോയിന്റുകള്‍ സജ്ജീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള വിപുലമായ പ്രൊമോഷന് പരിപാടികളും ഇതിനോടനുബന്ധിച്ച് നടക്കും.
വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് ചെയ്തതിന്റെ തെളിവായി മഷി പുരട്ടിയ വിരല്‍ കാണിക്കുന്ന വോട്ടര്‍മാര്‍ക്ക് ചീങ്ങേരി മലയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്, ഡി.ടി.പി.സി മാനേജര്‍ ലൂക്കൊ ഫ്രാന്‍സിസ്, പ്രൊജക്റ്റ് മാനേജര്‍മാരായ പി.പി പ്രവീണ്‍, ബിജു ജോസഫ്, സുമ ദേവി, കെ.എന്‍ ഷിജു, രതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments