Skip to main content

പോസ്റ്റല്‍ വോട്ടിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി- ജില്ലാ കലക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകളും (വി എഫ് സി) അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളും (പി വി സി) സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഇതര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കായി ഒരു ഡെസിഗ്നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ജില്ലയില്‍ പ്രവര്‍ത്തിക്കും.
അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട (എ വി ഇ എസ്) ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ ഏപ്രില്‍ ആറ് വരെ വോട്ട് ചെയ്യാം. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സമയം. മുന്‍കൂട്ടി ഫോം 12 ഡി അപേക്ഷ നല്‍കിയവര്‍ക്കാണ് ഈ സൗകര്യം. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പോസ്റ്റല്‍വോട്ടിംഗ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ: ചടയമംഗലം- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചടയമംഗലം, ചാത്തന്നൂര്‍- മിനി സിവില്‍ സ്റ്റേഷന്‍ ചാത്തന്നൂര്‍, ചവറ- ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജ് ചവറ, ഇരവിപുരം- ശ്രീനാരായണ കോളജ് (മെന്‍സ്) കൊല്ലം, കരുനാഗപ്പള്ളി- ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി, കൊല്ലം- സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് കൊല്ലം, കൊട്ടാരക്കര- സര്‍ക്കാര്‍ മോഡല്‍ നഴ്സറി സ്‌കൂള്‍,  കൊട്ടാരക്കര (കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്സ് എച്ച് എസ്- എച്ച് എസ് എസ് പരിസരം), കുണ്ടറ- എസ് എന്‍ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂര്‍, കുന്നത്തൂര്‍- ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ശാസ്താംകോട്ട, പത്തനാപുരം- മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജ്, പത്തനാപുരം, പുനലൂര്‍- സര്‍ക്കാര്‍ എച്ച് എസ് എസ് പുനലൂര്‍.

പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏപ്രില്‍ ഏഴ് വരെ പരിശീലന കേന്ദ്രങ്ങളിലും ഏപ്രില്‍ എട്ടിന് വിതരണ കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. കരുനാഗപ്പള്ളി മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും എട്ടിന് ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളിലും വോട്ട് ചെയ്യാം. ചവറ മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ കോളേജിലും എട്ടിന് കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലുമാണ് സൗകര്യം. കുന്നത്തൂര്‍ മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ എട്ട് വരെ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജില്‍ വോട്ട് രേഖപ്പെടുത്താം. കൊട്ടാരക്കര മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ ഇ ടി സി കോമ്പൗണ്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും എട്ടിന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച് എസ് എസിലും വോട്ട് ചെയ്യാം. പത്തനാപുരം മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജിലും എട്ടിന് സെന്റ് സ്റ്റീഫന്‍സ് എച്ച് എസ് എസിലും വോട്ട് ചെയ്യാം. പുനലൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ നെല്ലിപ്പള്ളി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലും എട്ടിന് പുനലൂര്‍ സര്‍ക്കാര്‍ എച്ച് എസ് എസിലും വോട്ട് ചെയ്യാം. ചടയമംഗലം മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കൊട്ടാരക്കര കിലയിലും ഏപ്രില്‍ എട്ടിന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച് എസ് എസിലുമാണ് വോട്ടിംഗ് സൗകര്യം. കുണ്ടറ മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കരിക്കോട് ടി കെ എം ആര്‍ട്സ് കോളേജിലും എട്ടിന് കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളിലും വോട്ട് ചെയ്യാം. കൊല്ലം മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ ടി കെ എം എഞ്ചിനീയറിംഗ് കോളേജിലും എട്ടിന് ക്രിസ്തുരാജ് ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്താം. ഇരവിപുരം മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കൊല്ലം എസ് എന്‍ കോളേജ് ഫോര്‍ മെന്‍സിലും എട്ടിന് സെന്റ് അലോഷ്യസ് എച്ച് എസ് എസിലും സൗകര്യമുണ്ടാകും. ചാത്തന്നൂര്‍ മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കൊല്ലം എസ് എന്‍ വനിതാ കോളേജിലും എട്ടിന് സെന്റ് അലോഷ്യസ് എച്ച് എസ് എസിലുമാണ് വോട്ടിംഗ് കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

പോളിംഗ് ഇതര ഡ്യൂട്ടിയുള്ളവര്‍ക്കായി കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനിലെ സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡെസിഗ്നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍  സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ട് വരെയുള്ള തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഇവിടെ വോട്ട് രേഖപ്പെടുത്താം.
 

 

date