അവശ്യ സർവീസിലുള്ള ജീവനക്കാർക്കുള്ള പി.വി.സി. ഡിസ്ട്രിബ്യൂഷൻ സെൻ്ററുകളോട് ചേർന്ന് പ്രവർത്തിക്കും
എസൻഷ്യൽ സർവീസിലുള്ള ജീവനക്കാർക്ക് 12 ഡി ഫോമിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുവാനുള്ള പി.വി.സി. എല്ലാ മണ്ഡലങ്ങളിലും ഡിസ്ട്രിബ്യൂഷൻ സെൻ്ററുകളോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.
കായംകുളം മണ്ഡലത്തിൻ്റേത് മാത്രം എം.എസ്.എം. കോളേജിലും പ്രവർത്തിക്കുന്നുണ്ട്. ഇത് ഇന്നും (7/4/2026) പ്രവർത്തിക്കും.
എല്ലാ മണ്ഡലങ്ങളിലും പോളിങ് ജോലിക്ക് നിയുക്തരായ ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താനായി വി.എഫ്.സികൾ, അതത് ട്രെയിനിങ് സെൻ്ററുകളോട് ചേർന്ന് ഏപ്രിൽ ആറിനും ഏഴിനും പ്രവർത്തിക്കുന്നുണ്ട്.
ഇത് കൂടാതെ, വി.എഫ്.സി.യുടെ അഞ്ച് കൗണ്ടർ വീതം ഓരോ എൽ.എ.സി.യുടെയും ഡിസ്ട്രിബ്യൂഷൻ സെൻ്ററിൽ ഏപ്രിൽ 8 ന് പ്രവർത്തിക്കും. എസെൻഷ്യൽ സർവീസിലോ പോളിംഗ് ഡ്യൂട്ടിയിലോ ഉൾപ്പെടാത്തവരും, എന്നാൽ ഇലക്ഷൻ സംബന്ധമായ മറ്റു ജോലികളിൽ നിയുക്തരായവരുമായ ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തുവാനായി ജില്ലാ തലത്തിൽ എസ് ഡി കോളജിൽ ഒരു ഡെസിഗ്നേറ്റഡ് വി.എഫ്.സി. പ്രവർത്തിക്കുന്നുണ്ട്. ഇത് ഏപ്രിൽ എട്ട് വരെ പ്രവർത്തിക്കും.
- Log in to post comments