*മങ്കര ഞാവളിന്‍കടവ് ജലവിതരണ പദ്ധതി ഒന്നാംഘട്ടം പ്രവര്‍ത്തി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു*
ശുദ്ധജല ലഭ്യത ഓരോരുത്തരുടെ അവകാശമാണെന്നും, വിവിധ രോഗങ്ങള്‍ക്ക് കാരണം ശുദ്ധജലത്തിന്‍റെ അഭാവമാണെന്നും ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മങ്കര ഞാവളിന്‍കടവ് ജലവിതരണ പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 4.5 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ മങ്കര ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട് മൂന്ന് നാല്, 14 വാര്‍ഡുകളിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് ശുദ്ധജലം ലഭിക്കുക. കാര്‍ഷികമേഖലയില്‍ 10 മുതല്‍ 20 സെന്‍റ് കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് വീട്ടുവളപ്പിലെ തെങ്ങ് -വാഴ തുടങ്ങി കൃഷികള്‍ക്ക് വെള്ളം ഉറപ്പാക്കി കാര്‍ഷികവിള വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധചെലുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജലസേചനം- ഇറിഗേഷന്‍ വകുപ്പുകളുടെ സ്ഥലങ്ങില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി ചെലവ് ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. കെ.വി. വിജയദാസ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം രാധിക കണ്‍സ്യൂമര്‍ കാര്‍ഡ് വിതരണം ചെയ്തു. മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ആര്‍.ശശി ആദ്യ വരിസംഖ്യ ഏറ്റുവാങ്ങി. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.ജിന്‍സി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സുഭദ്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ശിവദാസന്‍, വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷമീന, ആര്‍.പി.ഡി ജലനിധി ഹൈദര്‍ അലി, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു
- Log in to post comments