തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ പൂർത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നിവരുടെയും മൈക്രോ ഒസ്ബർവർമാരുടേയും അവസാനഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ എന്നിവർക്ക് തങ്ങൾ ഡ്യൂട്ടി ചെയ്യേണ്ട ബൂത്ത് തരംതിരിച്ച് നൽകുന്ന നടപടിയാണ് പൂർത്തിയായത്.
ജില്ലയിൽ അൻപത് ശതമാനം റിസർവ് ഉൾപ്പെടെ 15256 ജീവനക്കാരും 106 മൈക്രോ ഒബ്സർവർമാരുമാണ് വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുക. പ്രശ്നബാധിതമായ 68 സ്ഥലങ്ങളിലെ 210 പോളിംഗ് ബൂത്തുകളിലാണ് മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിരിക്കുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ അനു കുമാരി, പൊതു നിരീക്ഷകരായ ഗോപാൽ മീണ, രവികുമാർ അറോറ,അഷീഷ് ജോഷി, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം നിർമൽ കുമാർ ജി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു.എസ്, ഇലക്ഷൻ വിഭാഗത്തിലേയും എൻ.ഐ.സിയിലേയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments