ജില്ലയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പൂർത്തിയായി: ജില്ലാ കളക്ടർ
2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.
ഈ വർഷം ജില്ലയിൽ ആകെ 25,32,715 വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കാൻ അർഹരായിട്ടുണ്ട്. ഇതിൽ 12,28,118 പുരുഷന്മാരും, 13,04,580 സ്ത്രീകളും, 17 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്. എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മുഖേന വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്യുന്ന നടപടികൾ പൂർത്തീകരിച്ചു.
13 നിയമസഭാ മണ്ഡലങ്ങളിൽ നാട്ടികയും ചേലക്കരയും പട്ടികജാതി സംവരണം ചെയ്ത മണ്ഡലങ്ങളാണ്. മണലൂർ മണ്ഡലത്തി ലാണ് (10) ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുഉള്ളത്. ഏറ്റവും കുറവ് നാട്ടിക മണ്ഡലത്തിൽ(3). മൊത്തം 13 നിയമസ ഭാ മണ്ഡലങ്ങളിലായി 77 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
4 ജനറൽ ഒബ്സർവർ, 4 ചെലവ് നിരീക്ഷകർ, 1 പോലീസ് ഒബ്സർവർ എന്നിവർ ഹെഡ് കോട്ടഴ്സിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.
2,839 പോളിംഗ് സ്റ്റേഷനുകൾ
13 മണ്ഡലങ്ങളിലായി 1,321 കേന്ദ്രങ്ങളിലായി 2,839 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 13,628 പോളിംഗ് ഉദ്യോഗസ്ഥരാണ് റിസർവ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടപടികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥർ വോട്ടെടുപ്പിന്റെ തലേ ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി നിശ്ചയിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം പൂർത്തിയാക്കിയിട്ടുള്ളത്. ജില്ലയിലെ 13 കേന്ദ്രങ്ങളിലായാണ് സ്വീകരണ- വിതരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. പ്രസ്തുത കേന്ദ്രങ്ങളിൽ എല്ലാം തന്നെ മെഡിക്കൽ, ഫയർ, ശുചിത്വമിഷന്റെ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഹരിതചട്ടം പാലിക്കണം
ശുചിത്വ മിഷനും എൽ എസ് ജി ഡി വകുപ്പും ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകൾക്കും പുറത്തായി മൊബൈൽ ഡിപ്പോസിഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ രണ്ട് മണിക്കൂറിലും പോളിംഗ് ശതമാനം പ്രോ (PRO) ആപ്പ് വഴി ഇ .സി. ഐ നെറ്റ് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യും.
പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ ഇ വി എം, വി വി പാറ്റ് മെഷീനുകളുടെയും (സി.യു ആൻഡ് ബി യു – 3403, വിവി പാറ്റ് – 3688) കമ്മീഷനിംഗ് പൂർത്തിയാക്കി ഇവയെ ശക്തമായ സുരക്ഷയിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. നിയോജകമണ്ഡലങ്ങളുടെ സ്ട്രോംഗ് റൂമുകൾ നിരീക്ഷകരുടെയും സ്ഥാനാർത്ഥി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ വോട്ടെടുപ്പിന്റെ തലേ ദിവസം തുറന്ന് മെഷീനുകൾ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിക്കുന്ന നടപടികൾ സ്വീകരിക്കും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് സ്റ്റേഷൻ നമ്പർ, പേര്, ഹെൽപ്‌ലൈൻ, സെക്ടർ ഓഫീസർ, ബി.എൽ.ഒ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെട്ട ദിശാസൂചികകളും സ്ഥാപിച്ചിട്ടുണ്ട്. പോളിംഗ് സംഘങ്ങളുടെ ഗതാഗതത്തിനായി 1,153 വാഹനങ്ങൾ പോലീസ് സുരക്ഷയോടെ സജ്ജീകരിച്ചിട്ടുണ്ട്.
ഭിന്നശേഷി സൗഹൃദ പോളിംഗ് ബൂത്തുകൾ
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്കായി വീൽചെയർ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും 20 മോഡൽ പോളിംഗ് സ്റ്റേഷനുകൾ, ജില്ലയിൽ ആകെ 25 വനിതകൾ മാത്രം നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷൻ, തൃശൂർ മണ്ഡലത്തിൽ ഒരു ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷൻ എന്നിവയും രണ്ട് 'ഓൾ-ഇൻക്ലൂസീവ്' ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 100 മീറ്റർ പരിധിയിൽ രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർത്ഥികളുടെയോ താത്കാലിക ക്യാമ്പുകൾ , ഷെഡുകൾ മുതലായവയ്ക്ക് അനുമതിയില്ല. ഈ പരിധിയിൽ പ്രിസൈഡിംഗ് ഓഫീസർ മജിസ്ട്രേറ്റിന്റെ അധികാരത്തോടെ നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കും.
വോട്ടർമാരെ പാരിതോഷികങ്ങൾ നൽകി സ്വാധീനിക്കരുത്
പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ട് ചെയ്യാൻ നേരിട്ട് വരുന്ന വോട്ടർമാരെ യാതൊരു വിധത്തിലും ഏതെങ്കിലും പാരിതോഷികങ്ങൾ (മദ്യം, വില കൂടിയ വസ്തുക്കൾ, പണം മുതലായവ) നൽകിയോ ഏതെങ്കിലും തരത്തിൽ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചോ വോട്ട് തങ്ങൾക്ക് അല്ലെങ്കിൽ തങ്ങൾക്ക് താൽപര്യമുളള വ്യക്തിക്ക് നൽകണമെന്ന രീതിയിലുളള യാതൊരു വിധ ഇടപെടലുകൾ ആരിൽ നിന്നും ഉണ്ടാകുവാൻ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കർശനമായി അറിയിച്ചു. പോളിംഗ് ദിനത്തിൽ ഇത്തരത്തിൽ ഇടപെടലുകൾ ഉണ്ടാകുന്ന പക്ഷം ക്രിമിനൽ നടപടികൾക്കുളള ശിക്ഷ സഹിതം ജനപ്രാതിനിധ്യ നിയമം പ്രകാരം നടപടി സ്വീകരിക്കും.
48 മണിക്കൂർ നിശബ്ദ കാലം
48 മണിക്കൂർ സൈലൻസ് പീരിയഡിനും പോൾ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 100 മീറ്റർ പരിധിയിൽ പ്രചാരണം, മൈക്ക്, ലൗഡ്‌സ്പീക്കർ ഉപയോഗം എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. പോൾ ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ്, ഡിസ്ട്രിബ്യൂഷൻ, റിസപ്ഷൻ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്മതിദായകർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എൽ.ഒ നൽകിയ വോട്ടർ സ്ലിപ്പ് മാത്രം മതിയാകില്ലായെന്നും വോട്ടറെ തിരിച്ചറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമായും കയ്യിൽ കരുതേണ്ടതുമാണ്.
ഏപ്രിൽ 29 വരെ എക്സിറ്റ് പോൾ, ഒപ്പീനിയൻ പോൾ നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് ഏതെങ്കിലും വിധത്തലുളള എക്സിറ്റ് പോൾ, അഭിപ്രായ സർവേകൾ മാധ്യമങ്ങൾ മുഖേന പരസ്യപ്പെടുത്തുന്ന, സംപ്രേഷണം ചെയ്യുന്ന എല്ലാ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുഖേനയുളള നടപടികൾക്ക് വിധേയമാകുന്നതായണന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ 25,32,715 വോട്ടർമാർ
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ പുതുക്കിയ വോട്ടർ പട്ടിക പ്രകാരം ആകെ വോട്ടർമാരുടെ എണ്ണം 25,32,715. അതിൽ പുരുഷ വോട്ടർമാർ 12,28,118, സ്ത്രീ വോട്ടർമാർ 13,04,580, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ 17
മണ്ഡലം തിരിച്ചുള്ള കണക്കുകൾ
ചേലക്കര
ആകെ: 2,03,956, പുരുഷ വോട്ടർമാർ- 98,768, സ്ത്രീ വോട്ടർമാർ- 1,05,188, ട്രാൻസ്ജെൻഡർ: പൂജ്യം,
കുന്നംകുളം
ആകെ: 1,96,839, പുരുഷവോട്ടർമാർ 95,639, സ്ത്രീ വോട്ടർമാർ 1,01,199, ട്രാൻസ്ജെൻഡർ -1
ഗുരുവായൂർ
ആകെ: 2,18,704, പുരുഷവോട്ടർമാർ 1,06,573, സ്ത്രീ വോട്ടർമാർ -1,12,128, ട്രാൻസ്ജെൻഡർ: 3
മണലൂർ
ആകെ: 2,22,278, പുരുഷ വോട്ടർമാർ - 1,08,724, സ്ത്രീ വോട്ടർമാർ : 1,13,553, ട്രാൻസ്ജെൻഡർ- 1
വടക്കാഞ്ചേരി
ആകെ: 2,01,786, പുരുഷവോട്ടർമാർ: 97,422, സ്ത്രീ വോട്ടർമാർ : 1,04,361, ട്രാൻസ്ജെൻഡർ: 3
ഒല്ലൂർ
ആകെ: 1,88,395, പുരുഷവോട്ടർമാർ : 91,397, സ്ത്രീ വോട്ടർമാർ : 96,997, ട്രാൻസ്ജെൻഡർ : 1
തൃശ്ശൂർ
ആകെ: 1,61,225, പുരുഷവോട്ടർമാർ - 76,635 സ്ത്രീ വോട്ടർമാർ : 84,589, ട്രാൻസ്ജെൻഡർ: 1
നാട്ടിക
ആകെ: 2,03,427, പുരുഷവോട്ടർമാർ : 97,846, സ്ത്രീ വോട്ടർമാർ : 1,05,580, ട്രാൻസ്ജെൻഡർ: 1
കൈപ്പമംഗലം
ആകെ: 1,82,716, പുരുഷവോട്ടർമാർ : 88,067, സ്ത്രീ വോട്ടർമാർ : 94,646, ട്രാൻസ്ജെൻഡർ: 3
ഇരിങ്ങാലക്കുട
ആകെ: 1,94,592, പുരുഷവോട്ടർമാർ : 93,943, സ്ത്രീ വോട്ടർമാർ- 1,00,647, ട്രാൻസ്ജെൻഡർ: 2
പുതുക്കാട്
ആകെ: 1,92,377, പുരുഷവോട്ടർമാർ : 94,385, സ്ത്രീ വോട്ടർമാർ : 97,992, ട്രാൻസ്ജെൻഡർ- 0
ചാലക്കുടി
ആകെ: 1,79,208, പുരുഷവോട്ടർമാർ -87,562, സ്ത്രീവോട്ടർമാർ - 91,645, ട്രാൻസ്ജെൻഡർ: 1
കൊടുങ്ങല്ലൂർ
ആകെ: 1,87,212, പുരുഷവോട്ടർമാർ : 91,157, സ്ത്രീ വോട്ടർമാർ : 96,055, ട്രാൻസ്ജെൻഡർ: 0
വോട്ട്ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ
വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനു പുറമെ 12 രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്.
ആധാര്‍കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, എംപി/എംഎൽഎ എന്നിവരുടെ തിരിച്ചറിയൽ കാർഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യുഡിഐഡി കാർഡ്, എന്നീ 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാൻ കഴിയുകയുള്ളൂ.
ക്രമസമാധാന പാലനത്തിന് 7,500 പോലീസുകാർ
ജില്ലയിൽ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 7,500 പോലീസുകാരെ വിന്യസിച്ചു. രണ്ട് പോലീസ് ജില്ലകളിലായി 12 തിരഞ്ഞെടുപ്പ് ഡിവിഷനുകൾ നിശ്ചയിച്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ / ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ, സിറ്റി–റൂറൽ പോലീസ് ചീഫുമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. ജില്ലയിലെ
സെൻസിറ്റീവ് പ്രദേശങ്ങളിൽ കേന്ദ്ര സായുധ പോലീസ് സേനയും വിന്യസിച്ചിട്ടുണ്ട്. 81 ക്രിറ്റിക്കൽ പോളിംഗ് സ്റ്റേഷനുകളിൽ(41 ലൊക്കേഷൻ) പൊതു നിരീക്ഷകന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 61 മൈക്രോ ഒബ്‌സർവർമാരെ നിയമിച്ചിട്ടുണ്ടെന്നും ഇവർക്കുള്ള പരിശീലനം പൂർത്തിയായതായും അധികൃതർ അറിയിച്ചു. എല്ലാ പോളിംഗ് നടപടികളും വെബ്‌കാസ്റ്റിംഗ് മുഖേന തത്സമയം നിരീക്ഷിക്കും. എ.സി, ഡി. ഇ. ഒ , സി. ഇ.ഒ തലങ്ങളിൽ 24 മണിക്കൂറും നിയന്ത്രണ മുറികൾ പ്രവർത്തിക്കും.
ഹോം വോട്ടിങ്
ഹോം വോട്ടിംഗ് സംവിധാനത്തോട് താൽപര്യം കാണിച്ച ജില്ലയിലെ (6504) ഭിന്നശേഷിക്കാരും 85വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുകളിൽ നിന്ന് (13745)
6372 ഭിന്നശേഷി വോട്ടർമാരും 85വയസ്സിന് മുകളിലുള്ള 13,226 വോട്ടർമാരും സമ്മതിദാനവകാശം ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ വിനിയോഗിച്ചു. 13 മണ്ഡലങ്ങളിലായി മൈക്രോ ഒബ്സർവർ ഉൾപ്പടെ 192 പോളിംഗ് ടീമുകളെയാണ് ഉപയോഗിച്ചത്.
പോസ്റ്റൽ വോട്ടിങ്
വോട്ടെടുപ്പ് ദിവസം നേരിട്ട് ബൂത്തിൽ പോയി സമ്മതിദാനവകാശം നിർവഹിക്കാൻ കഴിയാത്ത എസൻഷ്യൽ വിഭാഗത്തിലെ വോട്ടർമാർക്കായി പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് സംവിധാനം ഒരുക്കിയിരുന്നു. 1517 വോട്ടർമാർ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തി.
- Log in to post comments