Post Category
വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കനത്ത സുരക്ഷ
പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ബാലറ്റ് യൂണിറ്റുകള്‍ സട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയില്‍ സൂക്ഷിക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകള്‍ക്ക് കേന്ദ്രസേനയെയും സായുധ സേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നര്‍ കോര്‍ഡോണില്‍ കേന്ദ്ര സേനയുടെ 384 സേനാംഗങ്ങളുടെയും പെരിഫറല്‍ പട്രോള്‍ ആയി ലോക്കല്‍ പൊലിസിന്റെ സേനാംഗങ്ങളെയും ഉള്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
date
- Log in to post comments