Skip to main content

പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്

   സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഏപ്രിൽ 20 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. വീരശൈവ എന്ന വിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി, വീരശൈവലിംഗായത്ത്, ഗൗഡർ, ഗൗഡ തുടങ്ങിയ ജാതിപ്പേരുകൾ വീരശൈവ (ലിംഗായത്ത്) എന്ന് തിരുത്തി നൽകണമെന്നും ലിംഗായത്ത് വിഭാഗത്തെ വീരശൈവയോടൊപ്പം ചേർത്ത് ഒ.ബി.സി./ഒ.ഇ.സി. ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് ഉണ്ടാകണമെന്നുമുള്ള ആവശ്യം, കോനാർ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ സിറ്റിങ്ങിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം പി., സഫിയ വി.ടി., കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 1285/2026

date