Skip to main content

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ - പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാണ്

2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഡൽഹിമുംബൈചെന്നൈബംഗളൂരുഷാർജദുബായ്ബഹറിൻ എന്നിവിടങ്ങളിലും നടത്തും.

കീം 2026-ന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുന്നതിനായി www.cee.kerala.gov.in ൽ പ്രാക്ടീസ് ടെസ്റ്റ് സൗകര്യമുണ്ട്.

വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റിലെ 'KEAM 2026 Candidate Portal' വഴി തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത ശേഷംമെനുവിലുള്ള 'Practice Test' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിശദവിവരങ്ങൾക്ക്www.cee.kerala.gov.in, 0471 2332120, 2338487.

പി.എൻ.എക്‌സ്. 1287/2026

date