Skip to main content

റീൽ മത്സരം : വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും സ്വീപ് എറണാകുളവും സംഘടിപ്പിച്ച റീൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. 

കെ.വി മുഹമ്മദ് ജെറീസ്, അധീനോ ദ്രാവിഡ് , ഹാരിസ് അഹ്‌മദ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.  എം സജിതയ്ക്കാണ് രണ്ടാം സ്ഥാനം. 

ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും സർട്ടിഫിക്കറ്റും ആയിരുന്നു സമ്മാനം. രണ്ടാം സ്ഥാനത്തിന് 5000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. 

ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക സമ്മാനദാനം നിർവഹിച്ചു.  സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ  ഇന്ദു എസ് ശങ്കരി പങ്കെടുത്തു. 
 

date