Skip to main content

തൃശ്ശൂര്‍ ജില്ലയില്‍ 77.11 ശതമാനം പോളിങ്

2,839 പോളിംഗ് സ്റ്റേഷനുകളിലായി 19,53,064 പേര്‍ വോട്ട് രേഖപ്പെടുത്തി

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ 77.11 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ 2,839 പോളിംഗ് സ്റ്റേഷനുകളിലായി 19,53,064 പേര്‍ വോട്ട് രേഖപ്പെടുത്തി. 9,08,914 പുരുഷ വോട്ടര്‍മാരും 10,44,141 സ്ത്രീ വോട്ടര്‍മാരും 9 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലാകെ 25,32,715 വോട്ടര്‍മാരാണുള്ളത്.

ചേലക്കര നിയോജക മണ്ഡലത്തിലെ 1,60,981 (78.93 ശതമാനം) പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 74,870 പുരുഷന്മാരും 86,111 സ്ത്രീകളും ഉള്‍പ്പെടും. കുന്നംകുളം നിയോജക മണ്ഡലത്തില്‍ 1,51,837 (77.14 ശതമാനം) പേര്‍ വോട്ട് രേഖപ്പെടുത്തി. 69,631 പുരുഷന്മാരും 82,206 സ്ത്രീകളും ഉള്‍പ്പെടും. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ 1,60,468 (73.37 ശതമാനം) പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ പേര്‍ 69,816 പുരുഷന്മാരും 90,651 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. മണലൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത 1,68,676 (75.89 ശതമാനം) വോട്ടര്‍മാരില്‍ 77,047 പുരുഷന്മാരും 91,629 സ്ത്രീകളും ഉള്‍പ്പെടും.

വടക്കാഞ്ചേരി മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,60,753 (79.67 ശതമാനം) വോട്ടര്‍മാരില്‍ 76,289 പുരുഷന്മാരും 84,462 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടും. ഒല്ലൂര്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,49,964 (79.60 ശതമാനം) വോട്ടര്‍മാരില്‍ 72,687 പുരുഷന്മാരും77,276 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. തൃശ്ശൂര്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,22,048 (75.70 ശതമാനം) വോട്ടര്‍മാരില്‍ 58,199 പുരുഷന്മാരും 63,848 സ്ത്രീകളും ഒരു  ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും.

നാട്ടിക മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,55,381 (76.38 ശതമാനം) വോട്ടര്‍മാരില്‍ 71,645 പുരുഷന്മാരും 83,735 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. കയ്പമംഗലം മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,40,819 (77.07 ശതമാനം) വോട്ടര്‍മാരില്‍ 63,014 പുരുഷന്മാരും 77,804 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,49,581 (76.87 ശതമാനം) വോട്ടര്‍മാരില്‍ 69,199 പുരുഷന്മാരും 80,380 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടും. പുതുക്കാട് മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,51,935 (78.98 ശതമാനം) വോട്ടര്‍മാരില്‍ 72,935 പുരുഷന്മാരും 79,000 സ്ത്രീകളും ഉള്‍പ്പെടും. ചാലക്കുടി  മണ്ഡലത്തില്‍ പോള്‍ ചെയ്ത 1,35,392 (75.55 ശതമാനം) വോട്ടര്‍മാരില്‍ 65,160 പുരുഷന്മാരും 70,232 സ്ത്രീകളും ഉള്‍പ്പെടും. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍  പോള്‍ ചെയ്ത 1,45,229 (77.57 ശതമാനം) വോട്ടര്‍മാരില്‍ 68,422 പുരുഷന്മാരും 76,807 സ്ത്രീകളും ഉള്‍പ്പെടും.

date