Skip to main content

ലോക ഹോമിയോപ്പതി ദിനാചരണം

ലോക ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക റിസപ്ഷന്‍ ബൂത്തും മരുന്ന് വിതരണവും സംഘടിപ്പിച്ചു. സുസ്ഥിര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഒരുക്കിയ ബൂത്തിന്റെ ഉദ്ഘാടനം റെയില്‍വേ കമേര്‍ഷ്യല്‍ മാനേജര്‍ അജയ് ശങ്കര്‍ നിര്‍വ്വഹിച്ചു. യാത്രക്കാര്‍ക്കായി ശുഭയാത്ര എന്ന പേരില്‍ ഹോമിയോ മരുന്ന് കിറ്റുകളും വിതരണം ചെയ്തു.

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീന റാണി, കണ്‍വീനര്‍ ഡോ. പി.ജെ ജിന്റോ, ആശുപത്രി സുപ്രണ്ട് ഡോ. പി.ജി ബിജു, ഹോമിയോപ്പതി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date