തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ത്യശൂർ മേഖല കേന്ദ്രത്തിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/പ്രീഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഡി.സി.എ(എസ്), ഒറാക്കിൾ ആപ്ലിക്കേഷൻ, പിഎച്ച്പി ആൻഡ് മൈ എസ്‌ക്യുഎൽ, സി പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്കും, പ്ലസ് ടു/പ്രീഡിഗ്രി/ ഡിഗ്രി (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് ഡി.സി.എഫ്.എ, ടാലി കോഴ്സുകളിലേക്കും, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്കും, ഏഴ്, എട്ട്, ഒമ്പത് ക്ലാസ് വിദ്യാർഥികൾക്ക് ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ (ഒരു മാസം/ 75 മണിക്കൂർ) കോഴ്സിലേക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റൻ്റ് ഡയറക്‌ടർ എൽ.ബി.എസ്സ് സെൻ്റർ, ആലുംവെട്ടുവഴി, ചിയ്യാരം, ത്യശൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ:
0487 2250751, 7559935097, 9447918589.
- Log in to post comments