Post Category
അജ്ഞാത മൃതദേഹം
പൂങ്കുന്നം മാംഗോ ബേക്കറിക്ക് സമീപത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കമർഷ്യൽ ബിൽഡിംഗിന്റെ കാർ പാർക്കിംഗ് ബേസ്മെന്റിലെ സ്റ്റെയർകേസിൻ്റെ കൈവരിയിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന, കറുപ്പ് പാന്റും കറുപ്പ് ടി-ഷർട്ടും ധരിച്ച അജ്ഞാതനായ പുരുഷനെയാണ് പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് തൃശ്ശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 291/2026 യു/എസ് 194 ബി.എൻ.എസ്.എസ് ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
ഫോൺ: 91-487-2363608.
date
- Log in to post comments