Skip to main content

കേരള സംഗീത നാടക അക്കാദമി: സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നാളെ മുതൽ

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നാളെ (ഏപ്രിൽ 19 )മുതൽ ഏപ്രിൽ 23 വരെ കെ.ടി മുഹമ്മദ് തിയറ്റേറിൽ നടക്കും. നാളെ ( ഏപ്രിൽ 19) രാവിലെ 9.30 ന് നാടക മത്സരം അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. നിർവ്വാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിക്കും. തൃശ്ശൂർ ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി അഡ്വ. വി.ഡി. പ്രേമപ്രസാദ് സംസാരിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും നിർവ്വാഹക സമിതി അംഗം സഹീർ അലി നന്ദിയും പറയും.

date