Post Category
വാഴക്കാട് ടി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസ് പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.ക്ക് കീഴിലെ വാഴക്കാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2026 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവരും ഏഴാംക്ലാസോ തത്തുല്യ പരീക്ഷയോ പാസായവരും പരീക്ഷാഫലം കാത്തിരിക്കുന്നവരും ഏപ്രില്‍ 30 നകം അപേക്ഷിക്കണം. അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസിലും ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റിലും (www.ihrd.ac.in) ലഭ്യമാണ്. ഫോണ്‍- 0483 2725215, 8547005009.
date
- Log in to post comments