Post Category
ഐ. എച്ച്. ആര്‍. ഡി. ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ഐ. എച്ച്. ആര്‍. ഡി.യുടെ ജെറിയാട്രിക് കെയറില്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. മുതിര്‍ന്നവരുടെ പരിചരണത്തിന് ആവശ്യമായ ആശുപത്രി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനങ്ങള്‍ എന്നിവയില്‍ ആവശ്യമായ കഴിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന രീതിയിലാണ് ഈ കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ. എച്. ആര്‍. ഡി-യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷകള്‍ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി മെയ് നാല് വൈകുന്നേരം നാല് വരെയും കോഴ്സ് സെന്ററുകളില്‍ നേരിട്ട് മെയ് അഞ്ച് വൈകുന്നേരം നാലു വരെയും നല്‍കാം. മലപ്പുറം ജില്ലയിലെ കോഴ്സ് സെന്റര്‍ - സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സ്. ഫോണ്‍ - 0483-2736211.
date
- Log in to post comments