Skip to main content

ലഹരി മുക്ത ഭവനം സന്ദേശങ്ങളുമായി വിമുക്തി പവലിയൻ

 

തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൂരം എക്‌സിബിഷനിൽ "ലഹരി മുക്ത ഭവനം" സന്ദേശവുമായി എക്സൈസ് വകുപ്പിന്റെ വിമുക്തി പവലിയൻ ആരംഭിച്ചു. പവലിയന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ സജികുമാർ നിർവ്വഹിച്ചു. 

അറിവാണ് ലഹരി, കലയിലാണ് ലഹരി, കായികമാണ് ലഹരി, ജീവിതമാണ് ലഹരി എന്നീ സന്ദേശങ്ങൾ വിവരിക്കുന്ന പ്രദർശനങ്ങളും പവലിയനിലെത്തുന്നവർക്കായി വിവിധ മത്സരങ്ങളും സെൽഫി പോയിന്റുകളും വിമുക്തി പാവലിയനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഹെൽപ് ലൈൻ നമ്പർ അടങ്ങിയ കർഡുകളും നോട്ടീസുകളും വിതരണവും ചെയ്യുന്നുണ്ട്. 

 ഉദ്ഘാടന ചടങ്ങിൽ അസി. എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ വിനീത് രവി പദ്ധതി വിശദീകരണം നടത്തി. പൂരം എക്‌സിബിഷൻ കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുരേഷ്, ട്രഷറർ അരുൺ, കമ്മിറ്റി അംഗം എം. ഉണ്ണി, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.വി ബെന്നി, ജില്ലാ പ്രസിഡന്റ് ഒ.ജെ രാജീവ്‌, സെക്രട്ടറി എൻ.എൻ ജയേഷ് എന്നിവർ സംസാരിച്ചു. അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ജി മോഹനൻ, പി.ആർ സന്തോഷ്‌, പ്രിവെൻ്റീവ് ഓഫീസർ എം.ബി വത്സരാജ്, വിമുക്തി ജില്ലാ കോർഡിനേറ്റർ ഷഫീഖ് യൂസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

date