Post Category
ജില്ലാ എംപ്ലോയബിലിറ്റി സെന്റർ ഒറ്റത്തവണ രജിസ്ട്രേഷൻ
കാക്കനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ഒറ്റത്തവണ രജിസ്റ്റർ ചെയ്യാം. ഇതിനായി പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള 18-35 പ്രായ പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ വെള്ളി, ശനി ദിവസങ്ങളിൽ രാവി ലെ 10.30 നും ഉച്ചക്ക് 2 നും ഇടയിൽ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനെത്തുന്നവർ 250 രൂപയും തിരിച്ചറിയൽ രേഖയുടെ പകർപ്പും നൽകണം. ഇവർക്ക് തുടർന്ന് വരുന്ന എല്ലാ തൊഴിൽ മേളകളിലും സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2422452, 2427 494 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
date
- Log in to post comments