Skip to main content

ദുബായ് ഇന്നോവ ഗ്രൂപ്പ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം രൂപ നൽകി

 

 

                ദുബായ് ഇന്നോവ  ഗ്രൂപ്പ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ആറ് ലക്ഷം രൂപ സമാഹരിച്ച് നൽകി. ഗ്രൂപ്പ് പ്രസിഡന്റ് ജോയ് അറയ്ക്കലിന്റെ നേതൃത്വത്തിൽ കലക്‌ട്രേറ്റിലെത്തിയ സംഘം ജില്ലാ കലക്ടർ എ.ആർ. അജയകുമാറിന് ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് രജിസ്ട്രാർ ഡോ. ഷിജു സെബാസ്റ്റ്യൻ, ഏച്ചോം ഗോപി, പി.കെ.റോജി, എൻ.പി. തോമസ് തുടങ്ങിയവർ സന്നിഹിതയായിരുന്നു. നിത്യോപയോഗ വസ്തുക്കളുടെ വിതരണത്തിലൂടെയും മറ്റും പ്രളയ ദുരിതാശ്വാസത്തിന് മുൻപന്തിയുലുണ്ടായിരുന്ന ഇന്നോവ ഗ്രൂപ്പ് മാനന്തവാടി ജില്ലാ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 23 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഡയാലിസിസ് മെഷീൻ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നൽകുമെന്നും മാർച്ച് അഞ്ചിന് മാനന്തവാടി വള്ളിയൂർക്കാവിൽ 7 പെൺകുട്ടികളുടെ സമൂഹ വിവാഹം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള പ്രമുഖ പെട്രോളിയം വാണിജ്യ പ്രസ്ഥാനമാണ് ഇന്നോവ ഗ്രൂപ്പ്.

 

date