Post Category
ക്വട്ടേഷൻ ക്ഷണിച്ചു
തൃശ്ശൂർ താലൂക്കിന്റെ പരിധിയിലുള്ള ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി നാല് ടൺ വഹിക്കുവാൻ ശേഷിയുള്ള വാഹനം ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ സ്വീകരിച്ചു. വാഹനം ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിനുള്ള നിരക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. കരാറിന്റെ കാലാവധി ഒരു വർഷമായിരിക്കും. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 29 ഉച്ചക്ക് രണ്ട് മണി. ക്വട്ടേഷൻ സമർപ്പിക്കേണ്ട മേൽവിലാസം: ജില്ലാ സപ്ലൈ ഓഫീസ്, ഫസ്റ്റ് ഫ്ലോർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ പി.ഒ - 680 003. ഫോൺ: 04872560046.
date
- Log in to post comments