Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഗതാഗത നിയന്ത്രണം

മമ്പറം ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ പിണറായി ഭാഗത്തുനിന്ന് കൂത്തുപറമ്പ്, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പിണറായില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് പുത്തന്‍കണ്ടം വഴി താഴെ കായലോട് - കണ്ണൂര്‍ റോഡില്‍ പ്രവേശിക്കണം. അഞ്ചരക്കണ്ടിയില്‍ നിന്നും തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ മൈലുള്ളി മൊട്ടയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കുഴിയില്‍ പീടികയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് പവര്‍ലൂംമൊട്ട - കണ്ണൂര്‍ റോഡ് വഴി കടന്നുപോകണം. കൂത്തുപറമ്പില്‍ നിന്നും പിണറായിലേക്കു വരുന്ന വാഹനങ്ങള്‍ക്ക് താഴെ കായലോടില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പുത്തന്‍കണ്ടം വഴി പോകണം.  മൂന്നുപെരിയ ഭാഗത്തുനിന്ന് പിണറായിലേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് പോകണം. 

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റെ, ഓട്ടോഡെസ്‌ക്ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ് ആന്‍ഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഫോണ്‍: 9562680168

date