Skip to main content

ജില്ലാ എൽപിജി ഫോറം മെയ് 5 ന്

എറണാകുളം ജില്ലയിലെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം,  ഏജൻസികളുടെ പ്രവർത്തനം എന്നിവ അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാ എൽ.പി.ജി ഫോറം  മെയ് 5 ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ   ചേരും.

 ഗാർഹിക വാചകവാതക വിതരണ രംഗത്ത് ഉപഭോക്താക്കൾക്കുള്ള പരാതികൾ, ഗാർഹിക പാചകവാതക സിലണ്ടറുകളുടെ വിതരണക്കൂലി കാലോചിതമായി പുതുക്കി നിശ്ചയിക്കൽ,  എൽ.പി.ജി കടുത്തുകൂലി, സീറോ പോയിന്റ് മാറ്റം തുടങ്ങിയ വിഷയങ്ങളും  ഫോറം ചർച്ച ചെയ്യും.

ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ മെയ് 2 ന് വൈകിട്ട് 5 വരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ / സിറ്റി റേഷനിങ് ഓഫീസുകളിൽ സമർപ്പിക്കാം. നിശ്ചിത സമയത്തിനകം ലഭ്യമാകുന്നതും മെയ് 5 നകം താലൂക്ക് / സിറ്റി തലത്തിൽ പരിഹരിക്കാൻ കഴിയാത്തതുമായ പരാതികൾ എൽ.പി.ജി ഫോറം പരിഗണിക്കും.

പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഓയിൽ കമ്പനി പ്രതിനിധികൾ, പാചകവാതക വിതരണ ഏജൻസി പ്രതിനിധികൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ  എന്നിവർ എൽ.പി.ജി ഫോറത്തിൽ പങ്കെടുക്കും.

date