Skip to main content

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിന് 21 ന് നടത്തിയ അഭിരുചി പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക പ്രകാരം ആദ്യ ഘട്ട പ്രവേശന നടപടികൾ ഏപ്രിൽ 27, 28 തീയതികളിൽ സ്‌കൂളിൽ നടക്കും. പ്രസിദ്ധീകരിച്ച അഡ്മിഷൻ ക്രമപട്ടിക പ്രകാരം അതാത് ദിവസത്തെ സമയക്രമം അനുസരിച്ച് കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846170024, 8606251157, 7907788350, 9446686362.

പി.എൻ.എക്‌സ്. 1344/2026

date