Skip to main content

അപേക്ഷ തിയതി നീട്ടി

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2026- 27 അദ്ധ്യയന വർഷം മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ ( എം. എസ്. ആർ. ടി ), ഹൈ സ്കൂൾ ടീച്ചർ (എച്ച്. എസ്. ടി ) നാച്ചുറൽ സയൻസ് എന്നീ തസ്തികയിലേക്കും 2026-27 അദ്ധ്യയന വർഷം ഇനി ഉണ്ടായേക്കാവുന്ന ഒഴിവായ ഹൈ സ്കൂൾ ടീച്ചർ ഗണിതം, ഹിന്ദി എന്നീ തസ്തികയിലേക്കും താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പി.എസ്.സി നിയമനത്തിന്  നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് ആറിലേക്ക് നീട്ടി. കാലാവധിക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും സ്ഥിരം അധ്യാപകരെ നിയമിക്കുന്ന പക്ഷം താൽക്കാലിക നിയമനം സ്വമേധയാ റദ്ദാവുന്നതാണ്.

 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവുമുള്ളവർക്ക് ഇന്റർവ്യൂവിന് മുൻഗണന നൽകും. നിയമങ്ങൾക്ക് പ്രാദേശികമായ മുൻഗണന ലഭിക്കുന്നതല്ല. റസിഡൻഷ്യൽ സ്കൂളായതിനാൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് ആറിന് വൈകുന്നേരം 5 മണിക്ക് മുൻപായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.
വിലാസം - ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിങ്, ഒന്നാംനില, ചാലക്കുടി 680307

ഫോൺ : 0480 2706100

date