Post Category
ക്വട്ടേഷൻ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമാണ് ക്വട്ടേഷനിൽ പങ്കെടുക്കാൻ അർഹതയുളളത്. താത്പര്യമുള്ളവർ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ഏപ്രിൽ 27ന് മൂന്ന് മണിക്ക് മുമ്പായി ഇആർഒ ഒല്ലൂർ, നാട്ടിക മുമ്പാകെ സമർപ്പിക്കണം. കവറിന് മുകളിൽ "കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026-നാട്ടിക നിയമസഭാമണ്ഡലം (വോട്ടെണ്ണൽ കേന്ദ്രം)" എന്ന് രേഖപ്പെടുത്തണം. വിശദാംശങ്ങൾക്ക് കളക്ടറേറ്റിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസിൽ ബന്ധപ്പെടുക.
date
- Log in to post comments