Post Category
ഗതാഗതം തടസ്സപ്പെടും
കുന്നംകുളം നിയോജകമണ്ഡലത്തിലെ ചെറുവള്ളിക്കടവ് റോഡിലെ ചെറുവള്ളിക്കടവ് പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഇരുചക്രവാഹനങ്ങളും മുചക്രവാഹനങ്ങളും ഒഴികെയുള്ള മറ്റു വാഹന ഗതാഗതം ഏപ്രിൽ 29 മുതൽ താത്ക്കാലികമായി നിരോധിച്ചിരിക്കുന്നു. വട്ടംപാടം ഭാഗത്ത് നിന്നും കുന്നംകുളത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറുവത്താനി റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments