Skip to main content

കത്തുന്ന വെയിലിൽ കുടുംബശ്രീയുടെ ദാഹ കുമ്പിൾ

ചൂട് അതിരൂക്ഷമായി ഉയരുകയും താപനില ദിനംപ്രതി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വഴിയാത്രക്കാർക്ക് തണലും ആശ്വാസവും ആയി മാറുകയാണ് കുടുംബശ്രീ. വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസ്-2 വിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദാഹ കുമ്പിൾ പദ്ധതി കുടുംബശീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിജിത്ത് കെ ദീപക് ഉദ്ഘാടനം  ചെയ്തു. കാൽ നാടയാത്രികർക്കും ദാഹിച്ചു വലയുന്നവർക്കും പൊതുസ്ഥലങ്ങളിൽ മൺകുടങ്ങളിൽ സംഭരിച്ച ശുദ്ധജലം സൗജന്യമായി നൽകുകയാണ് ദാഹ കുമ്പിൾ പദ്ധതിയിലൂടെ. നഗരസഭ സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ രശ്മി ഷാജി അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ബബിത, സി ഡി എസ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date