Skip to main content

രജിസ്‌ട്രേഷന്‍ മേള

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തബിരുദം, പ്രഫഷണല്‍   ബിരുദം /ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് പഠനം പൂര്‍ത്തിയാക്കിയ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് നിയമനം ലഭിക്കുന്നതിനു വേണ്ടിയുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ കുറ്റിപ്പുറം എംപ്‌ളോയ്‌മെന്റ്എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 29 ന് രാവിലെ 10 ന് നടക്കും.
കുറ്റിപ്പുറം എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിലുള്ളവര്‍ക്ക്പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 250 രൂപയും നല്‍കി ഒറ്റത്തവണ ആജീവനാന്ത രജിസ്‌ട്രേഷന്‍ എടുക്കാം.  കൂടാതെ വിവിധമേഖലകളിലുള്ള തൊഴില്‍ ദാതാക്കള്‍ക്കും ഒറ്റത്തവണ ദീര്‍ഘകാല രജിസ്‌ട്രേഷന്‍ ചെയ്യാം. ഫോണ്‍ : 04832 734 737.

 

date