Skip to main content

വോട്ടെണ്ണല്‍: കൗണ്ടിങ് സൂപ്പർവൈസർമാർ, അസിസ്റ്റന്റുമാർ എന്നിവരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു

നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോണ്‍ ഫ്രൻസ് ഹാള്‍, ആസൂത്രണ സമിതിയിലെ രണ്ട് കോണ്‍ഫ്രന്‍സ് ഹാളുകള്‍, ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിങ്ങനെ നാലിടങ്ങളിലാണ് പരിശീലനം നടന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി 800 ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

 വോട്ട് എണ്ണലുമായി (പോസ്റ്റല്‍ ബാലറ്റ് , ഇ.വി.എം മെഷീന്‍, വിവിപാറ്റ് സ്ലിപ്) ബന്ധപ്പെട്ടായിരുന്നു പരിശീലനം.  നാളെ (വ്യാഴം) ഇതേ വേദിയില്‍  രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കും ബാക്കിയുള്ള കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നടക്കും. ഇവരുടെയും രണ്ടാംഘട്ട  റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരുടെയും പരിശീലനം മെയ് മൂന്നിന് നടക്കും.ആകെ 1456 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ ഏഴു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കായി നിയമിച്ചിട്ടുള്ളത്.

date