Skip to main content

ബേക്കറി ആൻഡ് ഫുഡ് പ്രോസസ്സിംഗിൽ ഹ്രസ്വകാല പരിശീലനം; അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബേക്കറി ആൻഡ് ഫുഡ് പ്രോസസ്സിംഗ് വിഷയത്തിൽ അഞ്ചു ദിവസത്തെ ഹ്രസ്വകാല പരിശീലനം സംഘടിപ്പിക്കുന്നു. മെയ് 6 മുതൽ ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് കോഴ്സ് ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി 0484-2558385, 9645078880 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

date