Post Category
അങ്കമാലി പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ ആൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലിൽ 2026-27 അധ്യയന വർഷത്തെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അല്ലെങ്കിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും കൂടാതെ പ്രതിമാസം 450 രൂപ പോക്കറ്റ് മണിയും യൂണിഫോം, ചെരുപ്പ് , ബാഗ് എന്നിവയ്ക്കായി 1000 രൂപയും ലഭിക്കും. താല്പര്യമുള്ളവർ അങ്കമാലി പട്ടികജാതി വികസന ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ :- 0484 2455799, 9946762668, 8289907208.
date
- Log in to post comments