നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ നിയന്ത്രണ വിശകലന ദേശീയ സമ്മേളനം ആരംഭിച്ചു
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ നിയന്ത്രണ വിശകലന മേഖലയിലെ ആധുനിക . പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം (RAFAC 2026) കൊച്ചിയിൽ ആരംഭിച്ചു. എറണാകുളം മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIIST) ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CFTRI) ഡയറക്ടർ ഡോ. ശ്രീദേവി സിംഗ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT) ഡയറക്ടർ ഡോ. ജോർജ് നൈനാൻ എന്നിവർ ചേർന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
നാളികേര ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിപണിയിൽ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ആധുനിക വിശകലന സാങ്കേതികവിദ്യകളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും പ്രാധാന്യമാണെന്നും,
കൃത്യമായ ഗുണനിലവാര പരിശോധനകൾ ആഭ്യന്തര, കയറ്റുമതി വിപണികളിൽ ഇന്ത്യൻ നാളികേര ഉൽപ്പന്നങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഭക്ഷ്യ വിശകലന മേഖലയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള കൈപുസ്തകത്തിന്റെ പ്രകാശനവും നടന്നു. ശാസ്ത്രജ്ഞർ, ഗവേഷകർ, കർഷകർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനം നാളികേര മേഖലയിലെ പുത്തൻ ഗവേഷണങ്ങൾക്കും സഹകരണങ്ങൾക്കും വേദിയാകും.
- Log in to post comments