'വേനല്‍ മഴ' പദ്ധതി-ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു
ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സി.ഡബ്ലിയു.സി) ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ (ഡി.സി.പി.യു) സഹകരണത്തോടെ നടപ്പാക്കുന്ന ''വേനല്‍ മഴ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടക്കല്‍ ടൂണ്‍ ലൈഫ് കൗണ്‍സിലിംഗ് ആന്‍ഡ് ഹോളിസ്റ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ 'എന്നെ അറിയാം മാനസിക ശക്തിയും സ്വയം സഹായ പരിശീലനവും' എന്ന വിഷയത്തില്‍ പരിശീലനം നടന്നു. ഗവ. ചില്‍ഡ്രന്‍സ് ഹോം തവനൂരിലും ശാന്തിവനം രണ്ടത്താണിയിലുമായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. കൂട്ടികളുടെ മാനസിക ശക്തി വര്‍ധിപ്പിക്കുകയും സ്വയം തിരിച്ചറിയലിനും ആത്മവിശ്വാസ വളര്‍ച്ചയ്ക്കും സഹായകമാകുന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന പരിപാടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ജെ. ശ്രീജ ഉദ്ഘാടനം ചെയ്തു. ശാന്തിഭവനില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.കെ. മുഹമ്മദ് അന്‍സല്‍ ബാബു ഉദ്ഘാടനം ചെയ്തു.
സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ എ. മമ്മു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി അംഗങ്ങളായ പി. പ്രസന്ന, അഡ്വ. ഷഹനാസ് ബീഗം, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശ്രീജ പുളിക്കല്‍ സംസാരിച്ചു. ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എന്‍.ടി സൈനബ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ട്, ഹോം മാനേജര്‍മാരായ ശില്പ, ശ്രുതി എന്നിവര്‍ നേതൃത്വം നല്കി. ടൂണ്‍ ലൈഫ് എം.ഡി സൈഫുന്നീസ, അക്കാഡമിക് ചെയര്മാന് പി.എ ഷറഫുദ്ദീന്, കെ. ഷാഹുല്‍ ഹമീദ് എന്നിവര്‍ പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്കി.
- Log in to post comments