Post Category
*നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മൂന്ന് കേന്ദ്രങ്ങള്‍; ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി *
2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് നാലിന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെല്‍ നടക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത് സെന്റ് പാട്രിക് സ്‌കൂളിലുമാണ് നടക്കുക. മൂന്ന് കേന്ദ്രങ്ങളിലെയും വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫീസറായ ജല്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ സന്ദര്‍ശിച്ച് വിലയിരുത്തി. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ഓരോ മണ്ഡലത്തിലും ക്രമീകരിച്ച പ്രത്യേക സൗകര്യങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു.
date
- Log in to post comments