*കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി*
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയുടെ കൗണ്ടിംഗ് നിരീക്ഷകന്‍ രാജീവ് നന്ദന്‍ ശ്രീവാസ്തവയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജല്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. വോട്ടെണ്ണലിനായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ ആകെ 268 ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്ക് അനുവദിച്ചിട്ടുള്ള നിയമസഭാ മണ്ഡലം ഏതാണെന്ന് വ്യക്തമാകും. നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ വെബ്‌സൈറ്റ് വഴി ഉദ്യോഗസ്ഥര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മെയ് നാലിന് രാവിലെ അഞ്ച് മണിക്ക് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടക്കും.
കളക്ട്രേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ വി.ടി ഘോളി, ഐ.ടി നോഡല്‍ ഓഫീസര്‍ ജസിം ഹാഫിസ്, ആര്‍ ഒ മാരായ കെ.കെ ബിനി, കെ ബിന്ദു, എ ആര്‍ ഒ ലതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments