പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: മെയ് 23 വരെ അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്താംകോട്ട പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും (ആണ്‍കുട്ടികള്‍), കുന്നത്തൂര്‍, പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും (പെണ്‍കുട്ടികള്‍) വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വിവിധ വിഷയങ്ങളില്‍ ട്യൂഷന് നല്കാന് അധ്യാപകരുടെ സേവനവും രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കാന്‍ റെസിഡന്റ് ട്യൂട്ടര്‍മാരുടെ സഹായവും ഹോസ്റ്റലുകളില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ് എന്നിവ സൗജന്യമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ ജാതി, വരുമാനം, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, കഴിഞ്ഞ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം എന്നിവയും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. അപേക്ഷകള്‍ മെയ് 23-ന് വൈകിട്ട് അഞ്ചിനകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 9747158501, 9188593589.
- Log in to post comments