Skip to main content

കരട് സംസ്ഥാന ഡാറ്റാ നയം: അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം

കരട് 'കേരള സംസ്ഥാന ഡാറ്റാ നയം, 2026' ഇംഗ്ലീഷിലും മലയാളത്തിലും https://entekeralam.kerala.gov.in/discussion ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് കരടിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള സൗകര്യവും വെബ്‌പേജിൽ ലഭ്യമാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2026 മെയ് 15 വരെ സമർപ്പിക്കാം. ഇലക്ട്രോണിക്‌സും വിവരസാങ്കേതികവിദ്യയും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വെബ് പേജിലേക്കുള്ള ലിങ്ക് ലഭ്യമാണ്. ലഭ്യമാകുന്ന നിർദ്ദേശങ്ങൾ സർക്കാർ തലത്തിൽ പരിശോധിച്ചശേഷം സ്വീകാര്യമായവ കേരള സംസ്ഥാന ഡാറ്റാ നയത്തിൽ ഉൾപ്പെടുത്തും.

പി.എൻ.എക്‌സ്. 1406/2026 

date