Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഹിന്ദു-നാടാർ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം മേയ് 8 രാവിലെ 11 ന് നടക്കും. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻഎസിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ എൻടിസിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.15ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

പി.എൻ.എക്‌സ്. 1408/2026

date