Skip to main content

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി പട്ടികജാതി വികസന വകുപ്പിന് കീഴിൽ മണ്ണന്തല അംബേദ്കർ ഭവനിൻ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി.എസ്) മുഖേന നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേയ്ക്കും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ കീഴിൽ നടക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പദ്ധതിയിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. മെഡിക്കൽ / എൻജിനിയറിങ് പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദ / ബിരുദാനന്തരമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദ / ബിരുദാനന്തരമുള്ളവർക്കും മുൻഗണന. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. www.icsets.org മുഖേന ഓൺലൈനായി മെയ് 20 വൈകിട്ട് 5 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2533272, 8547630004, 9847373627,  www.icsets.org / icsets@gmail.com.

പി.എൻ.എക്‌സ്. 1409/2026

date