Post Category
യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന് കീഴിൽകീഴിൽ പ്രവർത്തിക്കുന്ന അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയിൽ 2026-27 വർഷത്തെ പരിശീലനത്തിനാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ജൂൺ ആദ്യവാരം മുതൽ പുതിയ ബാച്ച് ക്ലാസുകൾ ആരംഭിക്കും.
ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50% സബ്സിഡിയിൽ പകുതി ഫീസ് അടച്ചാൽ മതി. ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ www.kile.kerala.gov.in / kileiasacademy എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഫോൺ : 8075768537,0471-2479966. ഇമെയിൽ: kileiasacademy@gmail.com
date
- Log in to post comments