Skip to main content

ട്യൂഷൻ അധ്യാപക നിയമനം

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കരുമാടിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ബിരുദാനന്തര ബിരുദം/ബിരുദം, ബി.എഡ് യോഗ്യതയുള്ള ആറ് പേരെയും, യു.പി വിഭാഗത്തിലേക്ക് ടി.ടി.സി/ബി.എഡ് യോഗ്യതയുള്ള മൂന്ന് പേരെയും ആണ് നിയമിക്കുന്നത്. പ്രീ-മെട്രിക് ഹോസ്റ്റൽ പരിധിയിൽ താമസിക്കുന്നവർക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം മെയ് 23 വൈകുന്നേരം 5 മണിക്ക് മുൻപായി അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446503822, 9656450131, 7356861208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

date