Skip to main content

പാലിയേറ്റീവ് നഴ്‌സിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ജില്ലാ പാലിയേറ്റീവ് കെയർ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന നഴ്‌സുമാർക്കുള്ള 45 ദിവസത്തെ പാലിയേറ്റീവ് നഴ്‌സിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി പാസായവർക്കും കേരള നഴ്‌സിംഗ് കൗൺസിൽ സ്ഥിരം രജിസ്‌ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ മേയ് 18-ന് മുമ്പായി ജില്ലാ പാലിയേറ്റീവ് കെയർ ട്രെയിനിംഗ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0477-2237544.

date